ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി ഒന്നാം സ്ഥാനത്തു തുടരുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 59.3 ശരാശരിയില്‍ 593 റണ്‍സ് കോഹ് ലി നേടിയിരുന്നു. പരമ്പരയില്‍ ഇന്ത്യ 1-4ന് പരാജയപ്പെട്ടിരുന്നു.
ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്തുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് കോഹ് ലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ത്യന്‍ നായകന് 930 പോയിന്റാണുള്ളത്. അഞ്ചാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ലോകേഷ് രാഹുലും ഋഷഭ് പന്തും റാങ്കിംഗ് മെച്ചപ്പെടുത്തി.
രാഹുല്‍ 16 സ്ഥാനം മുന്നോട്ടുകയറി 19-ാം സ്ഥാനത്തെത്തിയപ്പോള്‍ പന്ത് 63 സ്ഥാനം മുന്നോട്ടുവന്ന് 111-ാം സ്ഥാനത്തെത്തി. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ 86 റണ്‍സ് നേടിയ രവീന്ദ്ര ജഡേജ 58-ാം സ്ഥാനത്തും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമെത്തി. അവസാന ടെസ്റ്റോടെ ക്രിക്കറ്റില്‍നിന്നു വിരമിച്ച അലിസ്റ്റര്‍ കുക്ക് പത്താം സ്ഥാനത്താണ്.