കോൽക്കത്ത: ആരാധകനോട് രാജ്യംവിട്ട് പോകാൻ ആവശ്യപ്പെട്ട് വിവാദത്തിലായ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നിയന്ത്രണം വിട്ടതാകുമെന്ന് ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്. സംഭവം വിവാദമായപ്പോൾ കോഹ്ലി മാപ്പ് പറഞ്ഞിരുന്നു. കോഹ്ലിക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാം. വികാരാധീനനായ അദ്ദേഹം മനസിൽ വന്നത് അതേപടി പറഞ്ഞതുമാകാം – ആനന്ദ് പറഞ്ഞു.
കോഹ്ലിക്ക് നിയന്ത്രണം വിട്ടു: ആനന്ദ്
