ബിർമിംഗ്ഹാം: ക്രിക്കറ്റിൽ മറക്കാൻ ആഗ്രഹിക്കുന്ന റിക്കാർഡുമായി ഇന്ത്യൻ നായകന വിരാട് കോഹ്ലി. ഐസിസി ടൂർണമെന്റുകളിൽ ആദ്യമായി പൂജ്യത്തിനു പുറത്താകുക എന്ന “നേട്ട’മാണ് കോഹ്ലി സ്വന്തം പേരിലെഴുതിയത്.
ചാന്പ്യൻസ്ട്രോഫി രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേയായിരുന്നു കോഹ്ലിയുടെ നാണംകെട്ട പുറത്താകൽ. നുവാൻ പ്രദീപിനായിരുന്നു വിക്കറ്റ്. നാല് പന്തുകൾ നേരിട്ട കോഹ്ലിയെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ ദിക്ക്വെല പിടികൂടുകയായിരുന്നു. പരന്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരേ 68 പന്തിൽനിന്ന് 81 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.
ഐസിസിയുടെ ലോകകപ്പ്, ചാന്പ്യൻസ് ട്രോഫി, ടി20 ടൂർണമെന്റുകളിൽ കോഹ്ലി ഇതേവരെ പൂജ്യത്തിനു പുറത്തായിരുന്നില്ല. ഇതേവരെ 43 ഐസിസി മത്സരങ്ങളാണ് കോഹ്ലി കളിച്ചത്.