പെപ്്സിയുടെയും കൊക്കകോളയുടെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഏറെയും ക്രിക്കറ്റര്‍മാരും സിനിമതാരങ്ങളുമാണ്. സച്ചിന് തെണ്ടുല്‍ക്കര്‍ മുതല്‍ വിരാട് കോഹ്ലി വരെയുള്ള ക്രിക്കറ്റര്‍മാര്‍ പലഘട്ടങ്ങളിലായി ഇത്തരം കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്മാരായിട്ടുണ്ട്. എന്നാല്‍ അവരാരും കോഹ്ലിയെപ്പോലെ പറഞ്ഞിട്ടുണ്ടാകില്ല. തന്റെ പുതിയ പരസ്യ നിബന്ധനയിലൂടെയാണ് കോഹ്ലി വാര്‍ത്തയിലിടം പിടിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് കോഹ്ലി പെപ്സിയുമായി കരാറിലെത്തിയത്. പരസ്യത്തില്‍ അഭിനയിക്കാമെന്നും എന്നാല്‍ താന്‍ പെപ്സി കുടിക്കില്ലെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. ഭക്ഷണക്രമം സംബന്ധിച്ച ഡയറ്റിനെ തുടര്‍ന്നാണ് സോഡ കലര്‍ത്തിയ പാനീയത്തില്‍ നിന്നും താന്‍ മാറിനില്‍ക്കുന്നതെന്ന് കോഹ്ലി പറഞ്ഞു. മികച്ച രീതിയില്‍ പാക്കേജ് ചെയ്ത ഫ്ര്യൂട്ട് ജ്യൂസ് ആണെങ്കില്‍ പോലും ഷുഗറും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ടാകുമെന്ന കാരണത്തില്‍ എല്ലാ തരം സോഫ്റ്റ് ഡ്രിങ്കുകളുംതാരം വേണ്ടെന്ന് വെച്ചിരിക്കുകയാണ്.
പെപ്സിയും കൊക്കകോളയും ശരീരത്തിന് ഹാനികരമാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെപ്സിയില്‍ കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നും ഇത് എല്ലുകളുടേയും പല്ലുകളുടേയും ബലക്ഷയത്തിന് ദോഷകരമായി ബാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഇത്തരം പാനീയങ്ങള്‍ കുടിക്കില്ലെങ്കില്‍ കോഹ് ലിപരസ്യത്തില് അഭിനയിക്കരുതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.