സ്‌പോട്‌സ് താരങ്ങളുമായി ബന്ധപ്പെട്ട എന്തും എപ്പോഴും വാര്‍ത്തയാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്ലി ക്രിക്കറ്റിലൂടെ അല്ലാതെയും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കളിക്കളത്തിലെ മികവ് എന്നതിലുപരിയായി കോഹ് ലിയുടെ ഫിറ്റ് ആന്‍ഡ് പെര്‍ഫക്ടായ ശരീരത്തിനുമുണ്ട് ധാരാളം ആരാധകര്‍. കോഹ്‌ലി എങ്ങനെയാണ് തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതെന്ന സംശയം ആരാധകര്‍ക്കെന്നുമുണ്ട്. ഇപ്പോഴിതാ കോഹ്‌ലിയുടെ സൗന്ദര്യ രഹസ്യം പുറത്തുവന്നിരിക്കുന്നു.
ഒരു ലിറ്ററിന്റെ ബോട്ടിലിന് 600 രൂപ വില വരുന്ന വെള്ളമാണ് വിരാട് കുടിക്കാറുള്ളത് എന്ന് കേട്ടാല്‍ സാധാരണക്കാര്‍ മാത്രമല്ല, ഏതൊരാളും ഒന്ന് ഞെട്ടും. ഇവിയന്‍ എന്ന കമ്പനിയുടേതാണ് ഇന്ത്യന്‍ നായകന്‍ കുടിക്കുന്ന വെള്ളം. ഫ്രാന്‍സില്‍ നിന്നാണ് ഇവിയാന്‍ ബ്രാന്‍ഡിലുള്ള വെള്ളം ഇറക്കുമതി ചെയ്യുന്നത്. ധാരാളം പോഷകമൂല്യങ്ങള്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ മറ്റ് മൂന്ന് ഗുണങ്ങളും ഈ വെള്ളത്തിനുണ്ട്. അമിതഭാരം കുറയ്ക്കുന്നു, ഉത്കണ്ഠ കുറയ്ക്കുന്നു, ത്വക്കിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു.
തന്റെ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായ കോഹ്ലി കുടിവെള്ളമുള്‍പ്പെടെ ആരോഗ്യകാര്യങ്ങളിലൊന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ലേക്ക് ജനീവയില്‍ നിന്നുള്ള വെള്ളമാണ് ഇവിയന്‍ കുപ്പിയിലാക്കി എത്തിക്കുന്നത്. വിരാട് ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡാണ് ഇത്. കോഹ്‌ലിയെ കൂടാതെ മെസി റൊണാള്‍ഡൊ തുടങ്ങിയ സൂപ്പര്‍ താരങ്ങളുപയോഗിക്കുന്നതും ഈ വെള്ളമാണ്. എങ്കില്‍പ്പോലും ലോകത്തേറ്റവും വിലയുള്ള വെള്ളം ഇതല്ല. ജാപ്പനീസ് കമ്പനി പുറത്തിറക്കുന്ന ഫെലികോ എന്ന വെള്ളമാണ് ഏറ്റവും വിലകൂടിയ വെള്ളം. വില ലിറ്ററിന് 26,000.