ബർമിംഗ്ഹാം: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ തേടി മറ്റൊരു റിക്കാർഡ് കൂടി. ഏകദിനത്തിൽ അതിവേഗം 8000 റണ്‍സ് കുറിക്കുന്ന ബാറ്റ്സ്മാൻ എന്ന റിക്കാർഡാണ് കോഹ്ലി ദക്ഷിണാഫ്രിക്കയുടെ എബി ഡില്ല്യേഴ്സിനെ മറികടന്നു സ്വന്തം പേരിലാക്കിയത്. ചാന്പ്യൻസ് ട്രോഫി സെമിയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു കോഹ്ലിയുടെ നേട്ടം.
ഡില്ല്യേഴ്സിന് 8000ൽ എത്താൻ 182 ഇന്നിംഗ്സുകൾ വേണ്ടിവന്നെങ്കിൽ കോഹ്ലി 175 ഇന്നിംഗ്സുകളിൽ റിക്കാർഡിലേക്കു നടന്നുകയറി. സൗരവ് ഗാംഗുലി(200), സച്ചിൻ തെണ്ടുൽക്കർ(210), ബ്രയാൻ ലാറ(211) എന്നിവരാണ് 8000 റണ്‍സ് നേട്ടത്തിൽ കോഹ്ലിക്കു പിന്നിലുള്ളത്.