മുംബൈ: ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്ലി രണ്ടാമതും അച്ഛനാകുന്നു എന്ന വാർത്ത വിഴുങ്ങി ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്യേഴ്സ്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ കോഹ്ലിയുടെ സഹതാരമാണ് ഡിവില്യേഴ്സ്. തന്റെ യുട്യൂബ് ചാനലിലൂടെ കോഹ്ലി രണ്ടാമതും അച്ഛനാകുന്ന വാർത്ത ഈ മാസം മൂന്നിന് ഡിവില്യേഴ്സ് പുറത്തുവിട്ടിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കൻ താരം വാർത്ത ഇന്നലെ തിരുത്തി.
തെറ്റായ വാർത്തയാണ് താൻ പങ്കുവച്ചതെന്നും കോഹ്ലിയുടെ കുടുംബത്തിൽ സംഭവിക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലെന്നും എന്തുതന്നെയായാലും നല്ലതുവരാൻ ആശംസനേരുന്നു എന്നുമാണ് ഇന്നലെ ഡിവില്യേഴ്സ് നടത്തിയ പ്രതികരണം.