ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാനും അഭിനേത്രി സാഗരിക ഗാട്ഗെയുമായുള്ള വിവാഹനിശ്ചയത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായത് അനുഷ്കയും കോഹ്ലിയും. കൈകോർത്തുപിടിച്ച് ചടങ്ങിനെത്തിയ ഇരുവരും കൂടുതൽ അടുക്കുന്നതായാണ് സൂചന.
ഇടയ്ക്കിടയ്ക്ക് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന ഈ താരജോടികൾ വീണ്ടും പൊതുവേദിയിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ പദവി അലങ്കരിക്കാൻ മറ്റൊരാളെ കണ്ടെത്തേണ്ടി വരുമോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.
അതേസമയം ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റനായ കോഹ്ലിയെ ആശ്വസിപ്പിക്കാനാണ് അനുഷ്ക ഇപ്പോൾ കൂടെ നടക്കുന്നതെന്നും ഒരു വാർത്തയുണ്ട്.