ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും തമ്മിലുള്ള വിവാഹം ഡിസംബറിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇരുവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തിൽ സൂചനകൾ നൽകിയത്. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അടുത്തമാസം ശ്രീലങ്കയ്ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരന്പരയ്ക്ക് ശേഷം കോഹ്ലി വിശ്രമം എടുക്കുന്നുണ്ട്.
വിവാഹത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കുന്നതിനാണ് അദ്ദേഹം ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്. അതുപോലെ തന്നെ പുതിയ ചിത്രങ്ങൾക്ക് ഉടൻ ഡേറ്റ് കൊടുക്കേണ്ട എന്ന നിലപാടിലാണ് അനുഷ്കയുമെന്നു സ്ഥിരീകരിക്കാത്ത വാർത്തയും പുറത്തുവരുന്നുണ്ട്.അതേസമയം, വിവാഹം സംബന്ധിച്ച വിവരത്തിൽ കോഹ്ലിയോ അനുഷ്കയോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.