ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയൻ ഓപ്പണർ മിച്ചൽ മാർഷിനെ സ്ലിപ്പിൽ ഉജ്വല ക്യാച്ചിലൂടെ പുറത്താക്കി ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്ലി പുതിയൊരു റിക്കാർഡ് സ്വന്തമാക്കി.
ജസ്പ്രീത് ബുംറയുടെ പന്തിലായിരുന്നു കോഹ്ലിയുടെ ക്യാച്ച്. ഇന്ത്യക്കു വേണ്ടി ഏകദിന ലോകകപ്പിൽ ഏറ്റവുമധികം ക്യാച്ചെടുത്ത ഫീൽഡർ എന്ന റിക്കാർഡാണ് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്. കോഹ്ലിയുടെ 15-ാം ക്യാച്ചാണിത്.
14 ക്യാച്ചുകളുള്ള അനിൽ കുംബ്ലെയുടെ റിക്കാർഡ് പഴങ്കഥയായി. കപിൽ ദേവ് (12), സച്ചിൻ തെണ്ടുൽക്കർ (12) എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.