പരാജയപ്പെടുത്താനുള്ള തന്ത്രമോ? ഇ​ന്ത്യ​ൻ നാ​യ​ക​നു പ​ക്വ​ത​യി​ല്ലെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ക​ഗി​സോ; എന്‍റെ പക്വത എന്തെന്ന് നേരിട്ട് പറയുമെന്ന്  കോഹ്ലിയും

ല​ണ്ട​ൻ: ത​നി​ക്കു പ​ക്വ​ത​യി​ല്ലെ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ക​ഗി​സോ റ​ബാ​ദ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി. ഇ​ക്കാ​ര്യം നേ​രി​ട്ടു സം​സാ​രി​ച്ചു തീ​ർ​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് കോ​ഹ്ലി പ​റ​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ പ്ര​തി​ക​ര​ണം.

ഈ ​പ​ത്ര​സ​മ്മേ​ള​ന​ത്തെ റ​ബാ​ദ​യ്ക്കെ​തി​രെ സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ക്കി​ല്ല. എ​നി​ക്കും റ​ബാ​ദ​യ്ക്കും എ​ന്തെ​ങ്കി​ലും ച​ർ​ച്ച ചെ​യ്യാ​നു​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ള​ത് നേ​രി​ട്ടു തീ​ർ​ക്കും. അ​ദ്ദേ​ഹം ന​ല്ല ക​ഴി​വു​ള്ള ബൗ​ള​റാ​ണ്. എ​തി​രാ​ളി​ക​ളെ ത​ക​ർ​ക്കാ​ൻ സാ​ധി​ക്കു​ന്ന ബൗ​ള​ർ- കോ​ഹ്ലി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ നാ​യ​ക​നു പ​ക്വ​ത​യി​ല്ലെ​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സം റ​ബാ​ദ പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ ക​ളി​ക്ക​ള​ത്തി​ൽ അ​ഗ്ര​സീ​വാ​ണെ​ങ്കി​ലും ത​നി​ക്കെ​തി​രാ​യ വാ​ക്കു​ക​ളെ നേ​രി​ടാ​ന​റി​യി​ല്ലെ​ന്നും റ​ബാ​ദ കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നോ​ടു പ്ര​തി​ക​രി​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ ഫ​ഫ് ഡു​പ്ല​സി​യും ത​യാ​റാ​യി​രു​ന്നി​ല്ല.

Related posts