ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയോട് വിവാഹാഭ്യർഥന നടത്തി വാർത്തകളിലിടം നേടിയയാളാണ് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരമായ ഡാനിലെ വ്യാട്ട്. 2014ലാണ് ഡാനിയെല വിരാടിനോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്. “കോഹ്ലി മാരി മീ’ എന്ന് ട്വീറ്റ് ചെയ്താണ് ഇവർ വിവാഹാഭ്യർഥന ചെയ്തത്. തുടർന്ന് കോഹ്ലിക്കൊപ്പമുള്ള ചിത്രവും ഇവർ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.
2018ൽ ഇന്ത്യയിൽ കളിക്കുവാൻ എത്തിയപ്പോൾ കോഹ്ലി സമ്മാനിച്ച ബാറ്റാണ് ഡാനിയേല ഉപയോഗിച്ചതും. എങ്കിലിതാ വിരാടിനോടുള്ള സ്നേഹം ഡാനിയേല ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഇവർ അടുത്തിടെ ചെയ്ത ട്വീറ്റ്.
ഐപിഎലിലെ തന്റെ ഇഷ്ട ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആണെന്ന സൂചനയാണ് താരം നൽകിയത്. കോഹ് ലിയാണ് ഈ ടീമിന്റെ നായകൻ. കോഹ്ലിയോടുള്ള ഇഷ്ടം ഡാനിയേല ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് റോയൽ ചലഞ്ചേഴ്സിനെ താരം പ്രിയപ്പെട്ട ഐപിഎൽ ടീമായി തെരഞ്ഞെടുത്തതെന്നുമാണ് സോഷ്യൽമീഡിയയിൽ പരക്കെയുള്ള സംസാരം.