നാൽപത്തിയൊമ്പതാം സെഞ്ച്വറി നഷ്ടമായെങ്കിലും സ​​ച്ചി​​ന്‍റെ മറ്റൊരു റിക്കാർഡ് തകർത്ത് കോഹ്‌ലി

ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സെ​​ഞ്ചു​​റി (49) എ​​ന്ന സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​ന്‍റെ റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പം എ​​ത്തു​​ന്ന​​തി​​നു​​ള്ള ആ​​രാ​​ധ​​ക കാ​​ത്തി​​രി​​പ്പ് നീ​​ണ്ടെ​​ങ്കി​​ലും ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രാ​​യ ഇ​​ന്നിം​​ഗ്‌​​സി​​ലൂ​​ടെ മ​​റ്റൊ​​രു റി​​ക്കാ​​ര്‍​ഡ് വി​​രാ​​ട് കോ​​ഹ്‌​​ലി സ്വ​​ന്ത​​മാ​​ക്കി.

ഒ​​രു ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ 1000 ഏ​​ക​​ദി​​ന റ​​ണ്‍​സ് നേ​​ടു​​ന്ന​​തി​​ന്‍റെ റി​​ക്കാ​​ര്‍​ഡി​​ല്‍ സ​​ച്ചി​​നെ കോ​​ഹ്‌​​ലി മ​​റി​​ക​​ട​​ന്നു. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​വ​​ണ ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ 1000 റ​​ണ്‍​സ് എ​​ന്ന സ​​ച്ചി​​ന്‍റെ (7) റി​​ക്കാ​​ര്‍​ഡാ​​ണ് കോ​​ഹ്‌​​ലി (8) മ​​റി​​ക​​ട​​ന്ന​​ത്.

2017ല്‍ 76.84 ​​ശ​​രാ​​ശ​​രി​​യി​​ല്‍ 1460 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് ഇ​​തു​​വ​​രെ​​യു​​ള്ള ഒ​​രു ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ കോ​​ഹ്‌​​ലി​​യു​​ടെ മി​​ക​​ച്ച സ്‌​​കോ​​റിം​​ഗ്.

2023 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ 1000 ഏ​​ക​​ദി​​ന റ​​ണ്‍​സ് പി​​ന്നി​​ടു​​ന്ന മൂ​​ന്നാ​​മ​​ത് ഇ​​ന്ത്യ​​ന്‍ ബാ​​റ്റ​​റാ​​ണ് കോ​​ഹ്‌​​ലി, 1054. ശു​​ഭ്മാ​​ന്‍ ഗി​​ല്‍ (1426), രോ​​ഹി​​ത് ശ​​ര്‍​മ (1060) എ​​ന്നി​​വ​​രാ​​ണ് ഈ ​​നേ​​ട്ടം നേ​​ര​​ത്തേ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ പ​​തും നി​​സാ​​ങ്ക (1108) മാ​​ത്ര​​മാ​​ണ് 2023ല്‍ 1000 ​​റ​​ണ്‍​സ് പി​​ന്നി​​ട്ട മ​​റ്റൊ​​രു ബാ​​റ്റ​​ർ.

അ​​തി​​വേ​​ഗം 26,000

രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ല്‍ അ​​തി​​വേ​​ഗം 26,000 റ​​ണ്‍​സ് എ​​ന്ന സ​​ച്ചി​​ന്‍റെ റി​​ക്കാ​​ര്‍​ഡും കോ​​ഹ്‌​​ലി തി​​രു​​ത്തി​​യ​​ത്. ല​​ങ്ക​​യ്‌​​ക്കെ​​തി​​രാ​​യ ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ ഏകദിനത്തിൽ 13,500 റ​​ണ്‍​സ് പി​​ന്നി​​ട്ട കോ​​ഹ്‌​​ലി, രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ല്‍ 26,000 റ​​ണ്‍​സും ക​​ട​​ന്നു. 567-ാം ഇ​​ന്നിം​​ഗ്‌​​സി​​ലാ​​ണ് കോ​​ഹ്‌​​ലി 26,000 റ​​ണ്‍​സ് പി​​ന്നി​​ട്ട​​ത്. 600 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ സ​​ച്ചി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി.


ലോ​​ക​​ക​​പ്പി​​ല്‍ 1400

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ 1400 റ​​ണ്‍​സും കോ​​ഹ്‌​​ലി പി​​ന്നി​​ട്ടു. സ​​ച്ചി​​ന്‍ (2278), റി​​ക്കി​​പോ​​ണ്ടിം​​ഗ് (1743) എ​​ന്നി​​വ​​രാ​​ണ് ലോ​​ക​​ക​​പ്പി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സു​​ള്ള ബാ​​റ്റ​​ര്‍​മാ​​ര്‍. കോ​​ഹ്‌​​ലി​​ക്ക് നി​​ല​​വി​​ല്‍ 1440 റ​​ണ്‍​സാ​​യി.

അ​​പൂ​​ര്‍​വ ഗി​​ല്‍

ശു​​ഭ്മാ​​ന്‍ ഗി​​ല്ലും വി​​രാ​​ട് കോ​​ഹ്‌​​ലി​​യും ചേ​​ര്‍​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ല്‍ നേ​​ടി​​യ 189 റ​​ണ്‍​സ് ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ര​​ണ്ടാ​​മ​​ത്തെ കൂ​​ട്ടു​​കെ​​ട്ടാ​​ണ്. 2019ല്‍ ​​രോ​​ഹി​​ത് ശ​​ര്‍​മ​​യും കെ.​​എ​​ല്‍. രാ​​ഹു​​ലും ഒ​​ന്നാം വി​​ക്ക​​റ്റി​​ല്‍ 189 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു.
90 ക​​ട​​ന്ന ശേ​​ഷം സെ​​ഞ്ചു​​റി തി​​ക​​യ്ക്കാ​​തെ ഗി​​ല്‍ പു​​റ​​ത്താ​​കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ശ്രേ​​യ​​സ് റി​​ക്കാ​​ര്‍​ഡ്

ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും ആ​​ക്ര​​മ​​ണ​​കാ​​രി​​യാ​​യ ബാ​​റ്റ​​ര്‍ ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ആ​​യി​​രു​​ന്നു. 146.43 സ്‌​​ട്രൈ​​ക്ക്‌​​റേ​​റ്റി​​ല്‍ 56 പ​​ന്തി​​ല്‍ 82 റ​​ണ്‍​സാ​​ണ് ശ്രേ​​യ​​സ് അ​​യ്യ​​ര്‍ അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്. രാ​​ജ്യാ​​ന്ത ഏ​​ക​​ദി​​ന​​ത്തി​​ല്‍ 2000 റ​​ണ്‍​സ് ക്ല​​ബ്ബി​​ലും അ​​യ്യ​​ര്‍ എ​​ത്തി. 49 ഇ​​ന്നിം​​ഗ്‌​​സി​​ലാ​​ണ് അ​​യ്യ​​റി​​ന്‍റെ 2000 റ​​ണ്‍​സ്. അ​​തി​​വേ​​ഗം 2000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന ഇ​​ന്ത്യ​​ക്കാ​​രി​​ല്‍ മൂ​​ന്നാ​​മ​​നു​​മാ​​യി അ​​ദ്ദേ​​ഹം.

ശു​​ഭ്മാ​​ന്‍ ഗി​​ല്‍ (38 ഇ​​ന്നിം​​ഗ്‌​​സി​​ല്‍), ശി​​ഖ​​ര്‍ ധ​​വാ​​ന്‍ (48 ഇ​​ന്നിം​​ഗ്‌​​സി​​ല്‍) എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ​​ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ല്‍. ഇ​​ന്ത്യ​​യി​​ല്‍ ഏ​​ക​​ദി​​ന​​ത്തി​​ല്‍ 1000 റ​​ണ്‍​സും ശ്രേ​​യ​​സ് അ​​യ്യ​​ര്‍ പി​​ന്നി​​ട്ടു.മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് മൂ​​​ന്നും ജ​​​സ്പ്രീ​​​ത് ബും​​​റ​​​യും ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യും ഓ​​​രോ വി​​​ക്ക​​​റ്റും വീ​​​ഴ്ത്തി.

Related posts

Leave a Comment