ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേനൽ കടുത്തു നിൽക്കവേ “കുടിവെള്ളം’കൊണ്ട് കാർ കഴുകിയതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 500 രൂപ പിഴ. ഡൽഹിയിലെ ഗുഡ്ഗാവിൽ കോഹ്ലി താമസിക്കുന്ന സ്ഥലത്താണ് സംഭവം. ഗുഡ്ഗാവ് മുൻസിപ്പൽ കോർപ്പറേഷനാണ് പിഴയിട്ടത്.
കോഹ്ലിയുടെ കാർ കഴുകുന്നതിന് ലിറ്ററുകണക്കിന് വെള്ളമാണ് താമസസ്ഥലത്തു നിന്നും ഉപയോഗിക്കുന്നതെന്നും ഇവിടെ കുടിക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ ഭൂരിഭാഗവും ഇങ്ങനെ നഷ്ടപ്പെടുകയാണെന്നും പരിതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അയൽവാസിയാണ് കോഹ്ലിക്കെതിരെ പരാതി നൽകിയത്.
ഈ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും അങ്ങനെയുള്ള സമയത്ത് കാർ കഴുകാൻ അനാവശ്യമായി വെള്ളം ഉപയോഗിക്കുന്നത് ശരിയല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഇവിടെ താമസിക്കുന്ന മറ്റുള്ളവർക്കെതിരെ ഈ പരാതി ഉയരുകയോ നടപടി ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.