നടിമാർ പ്ലാസ്റ്റിക് സർജറി ചെയ്ത വാർത്തകൾക്ക് വൻ പ്രചാരമാണ് പലപ്പോഴും കിട്ടാറുള്ളത്. എന്നാൽ പ്ലാസ്റ്റിക് സർജറിയുടെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് നടി കൊയ്ന മിത്ര കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് നടി മൂക്കിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് പരാജയമായിരുന്നു. ഇത് നിരവധി പരിഹാസത്തിന് ഇരയാക്കിയിരുന്നു.
തനിക്ക് മുൻപ് ഒരുപാട് പേർ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നുമുണ്ട്. എന്നാൽ ഇതാരും പരസ്യമാക്കുന്നില്ല. അതൊരു കുറ്റമല്ല. കോസ്മറ്റിക്സ് സർജറിയുടെ പേരിൽ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണ്.
50 വയസായ ഒരു പുരുഷന്റെ മുഖത്ത് പാടുകളും ചുളിവുകളും ഇല്ലെങ്കില്‍ അത് സര്‍ജറി ചെയ്തിട്ടാണെന്ന് ആരും പറയുകയില്ലെന്നും കൊയ്ന പറഞ്ഞു. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്.