ഇങ്ങനെയുമുണ്ട് പോലീസ് സ്റ്റേഷൻ ! അവശനിലയിൽ കാണപ്പെട്ട പശുവിന് കോ​യി​പ്ര​ത്തെ പോലീസ് സ്റ്റേഷനിൽ അഭയം; പോലീസുകാരുടെ സംശയം ശരിയോ?

കോ​ഴ​ഞ്ചേ​രി: ര​ണ്ട് ദി​വ​സ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട പ​ശു​വി​ന് തീ​റ്റ​യും വെ​ള്ള​വും കൊ​ടു​ത്ത് സം​ര​ക്ഷി​ക്കു​ക​യാ​ണ് എ​സ്എ​ച്ച്ഒ കെ. ​എ​സ്. ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള കോ​യി​പ്ര​ത്തെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍.

തി​രു​വ​ല്ല – കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ മാ​രാ​മ​ണ്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ക്ഷീ​ണാ​വ​സ്ഥ​യി​ല്‍ ഒ​രു പ​ശു നി​ല്‍​ക്കു​ന്ന​താ​യി അ​യ​ല്‍​വാ​സി​ക​ളാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ​ശു​വി​ന്‍റെ ദു​ര​വ​സ്ഥ അ​റി​ഞ്ഞ കോ​യി​പ്രം എ​സ്എ​ച്ച്ഒ കെ.​എ​സ്. ഗോ​പ​കു​മാ​റും സേ​നാം​ഗ​ങ്ങ​ളും മാ​രാ​മ​ണ്ണി​ല്‍ നി​ന്നും പ​ശു​വി​നെ കോ​യി​പ്രം സ്റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​വ​ന്ന് സം​ര​ക്ഷി​ക്കു​ക​യാ​ണ്.

വൈ​ക്കോ​ലും പു​ല്ലും വെ​ള്ള​വും ഉ​ള്‍​പ്പെ​ടെ ആ​ഹാ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ശു​വി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ മാ​റി​യി​രി​ക്കു​ക​യാ​ണ്. മോ​ഷ്ടി​ച്ച​തി​ന് ശേ​ഷം പ​ശു​വി​നെ ആ​രെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച​താ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​മ​സ്ഥ​രെ​ത്തു​ക​യാ​ണെ​ങ്കി​ല്‍ പ​ശു​വി​നെ വി​ട്ടു​കൊ​ടു​ക്കാ​നും ത​യാ​റാ​ണ്.

Related posts