പത്തനംതിട്ട: ആറന്മുളയിലെ വയലുകളില്‍ നെല്‍കൃഷി പുനരാരംഭിച്ചതിന്റെ രണ്ടാം വാര്‍ഷികവും കൊയ്ത്തുത്സവവും നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ മല്ലപ്പുഴശേരി പന്നിവേലിച്ചിറ പാടശേഖരത്ത് ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം.സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബി.സത്യന്, പി. കെ തങ്കമ്മ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഐഷാ പുരുഷോത്തമന്, മിനി ശ്യാം മോഹന്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള ഗീതാ കൃഷ്ണന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈലാ ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോര്‍ജ് ബേബി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.