നൂറുമേനി കൊയ്യാൻ എംഎൽഎയും..!  രാ​സ​വ​ള​ത്തി​ന്‍റെ പ്ര​യോ​ഗം നി​യ​ന്ത്രി​ച്ചു  നടത്തിയ മാ​തൃ​കാ നെ​ല്‍​കൃ​ഷിയിൽ നൂറുമേനി വിളവ് കൊയ്ത് കടമ്പനാട് ഗ്രാമപഞ്ചായത്ത്

ഏ​നാ​ത്ത്: ജി​ല്ലാ മ​ണ്ണു പ​ര്യ​വേ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ മാ​തൃ​കാ നെ​ല്‍​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​ടി മ​ണ​ല്‍​ക​ണ്ടം ഏ​ലാ​യി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ര്‍ എ ​താ​ഹ, ശി​വ​ശ്രീ ക​ര്‍​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ന്‍, മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ ഓ​ഫീ​സ​ര്‍ ബി. ​ജെ. സു​ല്‍​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ല്‍​കൃ​ഷി​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ച്ച ക​ര്‍​ഷ​ക സം​ഘം സെ​ക്ര​ട്ട​റി ലി​ജു​വി​ന് ജി​ല്ലാ മ​ണ്ണു പ​ര്യ​വേ​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​സ്. സു​ഷ​മ സു​ഷ​മ ധ​ന​സ​ഹാ​യം കൈ​മാ​റി. രാ​സ​വ​ള​ത്തി​ന്‍റെ പ്ര​യോ​ഗം നി​യ​ന്ത്രി​ച്ചു കൊ​ണ്ട് നെ​ല്‍​കൃ​ഷി ലാ​ഭ​ക​ര​മാ​യി ചെ​യ്യാ​മെ​ന്ന സ​ന്ദേ​ശം ക​ര്‍​ഷ​ക​രി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ജി​ല്ലാ മ​ണ്ണു പ​ര്യ​വേ​ക്ഷ​ണ കേ​ന്ദ്രം മ​ണ്ണ​ടി മ​ണ​ല്‍​ക്ക​ണ്ടം ഏ​ലാ​യി​ല്‍ ശി​വ​ശ്രീ ക​ര്‍​ഷ​ക സം​ഘ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഒ​രു ഹെ​ക്ട​ര്‍ നി​ല​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി​യ​ത്.

ഇ​വി​ടെ മു​ന്നു രീ​തി​യി​ലു​ള്ള താ​ര​ത​മ്യ വ​ള​പ്ര​യോ​ഗ​ത്തി​ലൂ​ടെ മ​ണ്ണി​ന്‍റെ ആ​രോ​ഗ്യം നി​ല​നി​ല്‍​ത്താ​നും വ​ള​പ്ര​യോ​ഗ​ത്തി​ന്‍റെ ചെ​ല​വ് പ​ര​മാ​വ​ധി ല​ഘൂ​ക​രി​ച്ച് ക​ര്‍​ഷ​ക​ന് മി​ക​ച്ച നേ​ട്ടം കൊ​യ്യാ​നാ​കു​മെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​സ്. സു​ഷ​മ പ​റ​ഞ്ഞു.

Related posts