തച്ചമ്പാറ: നെല്‍കൃഷിയുടെ പാഠങ്ങള്‍ മനസിലാക്കി വിതച്ചത് അവര്‍ ഉത്സവമായി കൊയ്തു. പുതുതലമുറയെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കാനായി കൃഷിവകുപ്പ് നടത്തുന്ന പാഠം ഒന്ന് പാടത്തേക്ക് പരിപാടിയുടെ ഭാഗമായി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അവര്‍ കൃഷിപ്പണി ചെയ്ത വയലില്‍ ഉത്സവമായി കൊയ്ത്തു നടത്തിയത്.
നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തുവരെയുള്ള കൃഷിപണികള്‍ ചെയ്തത്. സ്കൂള്‍ കാര്‍ഷിക ക്ലബിന്റേയും തച്ചമ്പാറ കൃഷിഭവന്റേയും മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളായിരുന്നു. കൂറ്റമ്പാടം കെ.കെ.സുന്ദരന്റെ കൃഷിയിടത്തിലായിരുന്നു കൃഷിപ്പണികള്‍ നടത്തിയത്. കൊയ്ത്തിന് വിദ്യാര്‍ഥികള്‍ക്കൊപ്പം കര്‍ഷകരും ജനപ്രതിനിധികളും ജനമൈത്രി പോലീസും അണിനിരന്നു.
കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.രമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോയി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത, മുന്‍ വൈസ് പ്രസിഡന്റ് പി.സഫീര്‍, പഞ്ചായത്തംഗങ്ങളായ രാജഗോപാല്‍, ജോര്‍ജ് തച്ചമ്പാറ, ഗണേഷ് കുമാര്‍, കെ.കെ.തോമസ്, കൃഷി ഓഫീസര്‍ എസ്.ശാന്തിനി, ജനമൈത്രി പോലീസ് പ്രതിനിധികളായ പുഷ്പദാസ്, ബിബീഷ്, കര്‍ഷകരായ കെ.സി.മത്തായി, സേതുമാധവന്, സുന്ദരന്‍, കറപ്പന്, അധ്യാപകരായ ബിജു ജേക്കബ്, ശ്രീരാജ്, ജോസ് കൃഷി അസിസ്റ്റന്റ് ഓഫീസര്‍ സെന്തില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.