ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ കോ​കി​ല​യു​ടേ​യും അ​ച്ഛ​ന്‍റേ​യും അ​പ​ക​ട മ​ര​ണം; ഒ​ന്നാം​പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

കൊ​ല്ലം: കോ​ര്‍​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ കോ​കി​ല എ​സ്.​കു​മാ​റും അ​ച്ഛ​ന്‍ സു​നി​ല്‍​കു​മാ​റും മ​രി​ക്കാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ ഒ​ന്നാം​പ്ര​തി​ക്ക് മൂ​ന്നു​വ​ര്‍​ഷം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ.

ശ​ക്തി​കു​ള​ങ്ങ​ര മ​റു​മു​ള​ത്തോ​പ്പ് അ​ല​ക്‌​സി​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍ അ​ല​ക്‌​സ് (21)ആ​ണ് പ്ര​തി. പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശി​ക്ഷ പ​ര​മാ​വ​ധി കു​റ​ച്ച​ത്. നാ​ലാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ​കോ​ട​തി ജ​ഡ്ജി കെ.​കൃ​ഷ്ണ​കു​മാ​റാ​ണ് ഇ​ന്ന​ലെ വി​ധി പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ന്‍​ശി​ക്ഷാ നി​യ​മം 304 പ്ര​കാ​രം മ​ന​പ്പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് ശി​ക്ഷാ​വി​ധി. കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു.

വെ​സ്റ്റ് സി​ഐ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 25 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 45 രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു. വാ​ദി​ഭാ​ഗ​ത്തി​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ബി.​മ​ഹേ​ന്ദ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. 2016 സെ​പ്റ്റം​ബ​ര്‍ 13 ഉ​ത്രാ​ട​ദി​വ​സം രാ​ത്രി ഫോ​ര്‍​ഡ് കാ​ര്‍ ഇ​ടി​ച്ചാ​ണ് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച കോ​കി​ല​യും സു​നി​ലും മ​രി​ച്ച​ത്. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത് അ​ഖി​ല്‍ അ​ല​ക്‌​സാ​യി​രു​ന്നു. കാ​വ​നാ​ട് ഐ​ശ്വ​ര്യ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.

Related posts