ദു​ര​ഭി​മാ​ന​ക്കൊ​ല​; യു​വ​തി​യേയും കാ​മു​ക​നെ​യും തീ​വ​ച്ചു​ കൊ​ല​പ്പെ​ടു​ത്തി​യ നാ​ലുപേ​ർ പി​ടി​യി​ൽ

ലക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ന്ദ ജി​ല്ല​യി​ൽ 19 വ​യ​സു​ള്ള യു​വ​തി​യേ​യും കാ​മു​ക​നെ​യും ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലുപേ​ർ പി​ടി​യി​ൽ. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. യു​വ​തി​യേ​യും കാ​മു​ക​നെ​യും ഇ​വ​ർ താ​മ​സി​ച്ച കു​ടി​ലി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം പു​റ​ത്തു​നി​ന്നു യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ർ ഒാ​ടി​ക്കൂ​ടി തീ ​അ​ണ​ച്ചു.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും സ​മീ​പ​ത്തെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും 23 വ​യ​സു​ള്ള കാ​മു​ക​ൻ മ​രി​ച്ചു.

പി​ന്നീ​ട് 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പൊ​ള്ള​ലേ​റ്റ യു​വ​തി​യെ കാ​ൺ​പൂ​രി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യി. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ യു​വ​തി​യും മ​രി​ച്ചു.

യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​വ​രി​ൽ നാ​ലു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റ് പ്ര​തി​ക​ൾ ഉ​ട​ൻ വ​ല​യി​ലാ​കും. സം​ഭ​വം ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment