തലശേരി: കക്ക വ്യപാരിയായ അറുപത്തിയഞ്ചുകാരിയെ വായമൂടികെട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷ് മുമ്പാകെ തുടങ്ങി. തൃക്കരിപ്പൂര്‍ സ്വദേശിനിയായ ഭാര്‍ഗവി അമ്മച്ചിയെ (62) തളിപ്പറമ്പ് ഏഴോം അടിപ്പാലത്ത് വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിചാരണ ആരംഭിച്ചത്. ഭാര്‍ഗവിയുടെ മകനുള്‍പ്പെടെയുള്ള സാക്ഷികളെ ഇന്നലെ വിസ്തരിച്ചു.
2014 മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. പരിയാരത്ത് താമസിക്കുന്ന മകനെ കണ്ട് മടങ്ങുകയായിരുന്ന ഭാര്‍ഗവിയെ മുന്‍ പരിചയക്കാരായ പ്രതികള്‍ ഏഴം അടിപ്പാലത്തെ പുഴക്കരയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രന് ഹാജരായി.
തിരുവനന്തപുരം സ്വദേശിയും പയ്യന്നൂര്‍ കവ്വായിയില്‍ താമസക്കാരനുമായ ജയകുമാര്‍ എന്ന മജിദ്(60) തൃക്കരിപ്പൂരിലെ മഹേഷ്(42) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ മജീദ് ഇപ്പോള്‍ ജയിലിലാണുള്ളത്.പയ്യന്നൂര്‍ കൊവ്വല്‍ കടപ്പുറത്ത് എട്ട് വയസുകാരിയെ മിഠിയിയും ഉപ്പിലിട്ട മാങ്ങയും വാങ്ങി നല്കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസില്‍ ഇതേ കോടതിയാണ് 10 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും മജീദിനെ ശിക്ഷിച്ചത്.
2008 മാര്‍ച്ച് 26 നാണ് മജീദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നാല് മാസം മുമ്പാണ് കോടതി ശിക്ഷിച്ചത്ഇയാള്ക്കെതിരെ സത്രീകളോട് മോശമായി പെരുമാറിയതിന് എറണാകുളത്തും കേസുള്ളതായി പോലീസ് പറഞ്ഞു.