നാദാപുരം: തൂണേരി മുടവന്തേരി പനാട താഴ പള്ളി പരിസരത്ത്സിപിഎം പ്രവര്‍ത്തകരെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോവുകയും നേപ്പാള്‍ വഴി നാട്ടിലെത്തി പോലീസില്‍ കീഴടങ്ങുകയും ചെയ്ത പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി.2017 ഫെബ്രുവരി 19 നു മുടവന്തേരി സ്വദേശികളായ പടിക്കോത്ത് ഹാസിഫ് , മുഹമ്മദ് എന്നിവരെയാണ് നാലോളം വരുന്ന സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
കേസില്‍ പ്രതിയായ വളയം ജാതിയേരി സ്വദേശി മാന്താറ്റില്‍ അജ്മല്‍ (24) വടകര സബ്ജയിലില്‍ മര്‍ദ്ദനമേറ്റ യുവാക്കള്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ തിരിച്ചറിഞ്ഞു.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചു പേരില്‍ ഒരാളാണ് അജ്മല്‍ , സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ നേപ്പാള്‍ വഴി നാട്ടിലെത്തി കഴിഞ്ഞയാഴ്ച്പോലീസില് കീഴടങ്ങുകയായിരുന്നു.
അജ്മലിനെ അടുത്ത ദിവസം തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുെമന്ന്നാദാപുരം സിഐ പറഞ്ഞു. കേസില്‍ നേരത്തെ മൂന്ന് പേര് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു മൂവരെയും മുമ്പ് തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നു.കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ ഇപ്പോള്‍ വിദേശത്താണ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് നിലനില്‍ക്കുന്നുണ്ട്.
ഹാസിഫിന്റെ മേല്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച വാഹനം കണ്ടെത്താന്‍ പോലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല.ഇതിനായി അജ്മലിനെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.നാദാപുരം സിഐ എം.പി.രാജേഷിനാണ് ഇപ്പോള്‍ അന്വേഷണ ചുമതല.