മോസ്കോ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എച്ചിൽ പോളണ്ടിനെ 3-0ന് കീഴടക്കി കൊളംബിയ നോക്കൗട്ട് സാധ്യത നിലനിർത്തി. രണ്ടാം തോൽവിയോടെ പോളണ്ട് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാനും സെനഗലും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് ജിയിൽ ദുർബലരായ പാനമയെ 6-1നു തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നു. ക്യാപ്റ്റൻ ഹാരി കെയ്ൻ ഹാട്രിക് നേടി.
കൊളംബിയ്ക്ക് ജയം; പോളണ്ട് പുറത്ത്
