കൊച്ചി/കോലഞ്ചേരി പാങ്കോട്ടില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവം ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ പീഡനമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. നടക്കാനിറങ്ങിയ വയോധികയെ പുകയില തരാമെന്നു പറഞ്ഞ് ഓമനയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി മുഹമ്മദ് ഷാഫി, മനോജ് എന്നിവര്‍ചേര്‍ന്നു പീഡിപ്പിച്ചുവെന്നാണു കേസ്. പീഡനത്തിന് ഒത്താശചെയ്തു കൊടുത്തതിനാണ് ഓമനയെ പ്രതിയാക്കിയത്. പ്രതികളുടെ വന്‍ ക്രൂരതയ്ക്കാണു വയോധിക ഇരയായത്. ജനനേന്ദ്രിയത്തിനും ആന്തരികാവയവങ്ങള്ക്കുംവരെ പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ ഇറക്കിയതുള്പ്പെടെയുള്ള ക്രൂരത നടന്നു. മാറിടം മുതല്‍ അടിവയര്‍ വരെ കത്തിയുപയോഗിച്ചു വരഞ്ഞുകീറിയ നിലയിലായിരുന്നു. ആന്തരിക രക്തസ്രാവവും ആഴത്തിലുണ്ടാക്കിയ മുറിവുംമൂലം മൂത്രസഞ്ചിക്കും കുടലിനുംവരെ മുറിവ് പറ്റിയിരുന്നു. ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വയോധിക അപകടനില തരണം ചെയ്തിട്ടില്ലെന്നും 48 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വന്‍കുടലിന് അടക്കം ഗുരുതരമായി പരിക്കേറ്റ വയോധികയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനക്കോളജി, ജനറല്‍ മെഡിസിന്, യൂറോളജി, … Continue reading പുകയില തരാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി; പിന്നീട് നടന്നത് ക്രൂരമായ പീഡനം; എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവം ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ പീഡനമെന്നു ഡോക്ടര്‍മാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed