ന്യൂഡൽഹി/കോൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത്, കഴുത്തുഞെരിച്ചു കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്നു പ്രഖ്യാപിക്കും.
സീൽദാ കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണു വിധി പ്രഖ്യാപിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64, 66, 103(1) പ്രകാരം ഇയാൾ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്പതിനാണു സംഭവം. ഡോക്ടറുടെ മരണം രാജ്യവ്യാപകമായ രോഷത്തിനും വൻ പ്രതിഷേധത്തിനും ഇടയാക്കി. പ്രതി കോൽക്കത്ത പോലീസിലെ മുൻ സിവിക് വോളണ്ടിയർ ആണ്.