ലക്നോ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ വികസനനേട്ടങ്ങളുടെ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാരും തൃണമൂൽ കോൺഗ്രസും.
യോഗിയുടെ ഭരണത്തിൽ യുപിയെ മാറ്റിമറിച്ച വികസനങ്ങളുടെ പട്ടികയില്‍ കോല്‍ക്കത്തയിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടതാണ് ഞെട്ടലിന് കാരണം.
യോഗി സർക്കാർ മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിലാണ് വീഴ്ചയുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായ യുപിയെ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നായിരുന്നു പരസ്യത്തിലെ വാചകങ്ങളും.
സംഭവം വിവാദമായതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരിഹസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.
യുപിയിലെ വികസനമെന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മോഷ്ടിക്കുന്നതാണെന്ന് തൃണമൂൽ നേതാവ് അഭിഷേക ബാനർജിയും പരിഹസിച്ചു.