കൊല്ലം ബീച്ചിലേക്ക് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് നാട്ടുകാരുടെ ഒഴുക്കായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ മീറ്റിംഗോ സിനിമ ഷൂട്ടിംഗോ ഒന്നുമല്ലായിരുന്നു ഇവരെ ഇവിടേക്ക് ആകര്‍ഷിച്ചത്. മദ്യപിച്ച് എത്തി ഒരുകൂട്ടം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പേക്കൂത്തായിരുന്നു കൊല്ലം ബീച്ചിനെ ഇന്നലെ ശ്രദ്ധാകേന്ദ്രമാക്കിയത്. പഠിപ്പുമുടക്ക് ആഘോഷിക്കാനെത്തിയ ആണ്‍കുട്ടികള്‍ക്കൊപ്പം ബിയര്‍ കഴിച്ചെത്തിയ വിദ്യാര്‍ഥിനികളാണ് അല്പവസ്ത്രധാരികളായി നാട്ടുകാര്‍ക്കും പോലീസിനും പണിയായത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങുന്ന സംഘം ഒടുവില്‍ പോലീസ് സ്റ്റേഷന് കയറിയിറങ്ങേണ്ടിവന്നു.
ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. പത്തനംതിട്ടയിലെയും പുനലൂരിലെയും കോളേജുകളില്‍ പഠിക്കുന്ന പുനലൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളാണ് കാമുകന്മാര്ക്കൊപ്പം ബീച്ചിലെത്തിയത്. ബീച്ചിലെ വാച്ച് ടവറിന് സമീപത്തായാണ് ആദ്യം കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. കാറില്‍ കൊണ്ടുവന്ന ബിയര്‍ അടിച്ചു തീര്‍ത്തതോടെ പെണ്‍കുട്ടികള്‍ മൂഡിലായി. കുറച്ചുകഴിഞ്ഞേേതാടെ പെണ്‍കുട്ടികള്‍ കാറിന് പുറത്തിറങ്ങി. മണലിലും തിരയിലും ആനന്ദനൃത്തചുവടുകളും തുടങ്ങി. പഠിപ്പ് മുടക്കായതിനാല്‍ ബീച്ചില്‍ തിരയെണ്ണാന്‍ വന്ന മറ്റ് ബോയ്ഫ്രണ്ട്സും ഗേള്‍ഫ്രണ്ട്സും ഇവരുടെ ആഭാസനൃത്തത്തിന്റെ കാഴ്ചക്കാരായി.
അത്ര പന്തിയല്ല കാര്യങ്ങളെന്നു മനസിലാക്കിയ ചിലര്‍ പോലീസിനെ വിവരമറിയിച്ചു. വനിതാ പോലീസിനെയും കൂട്ടി ഈസ്റ്റ് പോലീസിന്റെ ജീപ്പ് ബീച്ചിലെത്തുമ്പോഴേക്കും പെണ്‍കുട്ടികളുടെ പേക്കൂത്ത് കാണാന്‍ കാഴ്ചക്കാരുടെ എണ്ണം ഉയര്‍ന്നിരുന്നു. വിവരം തിരക്കിയ പൊലീസ് ഉദ്യോഗസ്ഥരോടും പെണ്‍കുട്ടികള്‍ തട്ടിക്കയറി. വനിതാ പൊലീസ് ഏറെ പണിപ്പെട്ടാണ് പെണ്‍കുട്ടികളെ ജീപ്പില്‍ കയറ്റിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തി ഏറെ കഴിഞ്ഞ് രക്ഷിതാക്കളെ വിളച്ചു വരുത്തിയാണ് കുട്ടികളെ വിട്ടത്. സംഭവം വാര്‍ത്തയായതോടെ വിദ്യാര്‍ഥികള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയായെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.