കൊല്ലം: അടങ്ങാത്ത ആവേശത്തിരയിലാണ് കൊല്ലം ബീച്ച്. പുലരുവോളം നീളുന്ന കലാപരിപാടികളും കായിക മത്സരങ്ങളുടെ നിരയുമാണ് ഇവിടെ തുടരുന്നത്. ജില്ലയൊട്ടാകെയുള്ളവരുടെ സംഗമവേദിയായി മാറിയിട്ടുണ്ട് കടപ്പുറം. തിരക്കേറി വരുന്ന സാഹചര്യം കണക്കിലെടുത്ത് ഗെയിംസ് അഞ്ചുവരെ നീട്ടിയിട്ടുണ്ട് സംഘാടക സമിതി. കാര്‍ണിവലിന്റെ ആകര്ഷീണയ ദിനങ്ങളും ഇതോടൊപ്പമുണ്ട്.
വ്യാപാരോത്സവത്തിന്റെ ഭാഗമായ കടകളെല്ലാം രാത്രി വൈകി മാത്രമേ അടയ്ക്കൂ. 31 വരെ നഗരം ഒരു വലിയ വ്യാപാര സമുച്ചയമായി തുടരും. കുടുംബശ്രീയുടെ ഫുഡ്കോര്‍ട്ട് ഉള്‍പ്പടെ ജനപ്രിയതയുള്ള സംവിധാനങ്ങളെല്ലാം ബീച്ചില്‍ സജീവമായി തുടരും.കടല്പ്പൂരമാണ് കഴിഞ്ഞ ദിവസം കാഴ്ചയുടെ ഉത്സവം സമ്മാനിച്ചത്. ഡോ. നീന പ്രസാദിന്റെ നൃത്തം കലാപ്രേമികള്‍ക്ക് വിരുന്നായി.
പുതുവത്സരത്തെ വരവേല്‍ക്കാനായി ആയിരങ്ങളാണ് എത്തിയത്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രാധാന്യം പരമാവധി പേരിലേക്ക് എത്തിക്കുന്നതിനും പകരം സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ ശുചിത്വമിഷന് നിര്‍മിക്കുന്ന തുണിസഞ്ചികളുടെ വിതരണവും വേദിയില്‍ നടത്തി. എം.നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ ഉപയോഗം ശീലമാക്കി പ്ലാസ്റ്റിക് പൂര്‍ണമായും ഉപേക്ഷിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന എല്ലാ പ്ലാസ്റ്റിക് – ഡിസ്പോസിബിള്‍ വസ്തുക്കളും ഉപേക്ഷിച്ച് പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം എന്ന് പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്രന്, ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ യു.ആര്. ഗോപകുമാര്‍, ഉളിയക്കോവില്‍ മോഹനകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.