കൊല്ലം: പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ബൈ പാസ് റോഡിൽ മേവറം, അയത്തിൽ, കല്ലുംതാഴം എന്നീ ഭാഗങ്ങളിൽ കഴിഞ്ഞദിവസം നടന്ന വാഹന പരിശോധന യിൽ 142 കേസുകൾ ചാർജ് ചെയ്തു. ബൈ പാസ്സ് റോഡിൽ അപകടം കൂടുന്നതന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് കമ്മിഷണർ പി. കെ. മധു ,ആർ. ടി. ഓ സജിത്ത്. വി യുടെയും എൻഫോഴ്സ്മെന്റ് ആർ. ടി. ഓ മഹേഷ് ഡി യുടെയും നിർദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്.
അമിത വേഗത്തിൽ വാഹനമോടിച്ച 24 ഡ്രൈവർമാർക്കെതിരെയും അപകടകരമായി പാർക്ക് ചെയ്ത 11ട്രക്ക് കൾക്കും മദ്യപിച്ചു വാഹന മോടിച്ച 2 ഡ്രൈവർമാർക്കെതിരെയും നടപടിയെടുത്തു. കൂടാതെ ലൈസൻസ് ഇല്ലാതെ വാഹന മോ ടിച്ച 16 പേർക്ക് എതിരെയും, ഇൻഷുറൻസ് ഇല്ലാത്ത 12 വാഹനങ്ങൾക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാത്ത 8 പേർക്കെതിരെയും ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച 45 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
അമിത ശബ്ദം പുറപ്പെടുവിച്ചു സൈലെൻസർ മാറ്റിവച്ച 6 വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.35200/-രൂപ പിഴയിനത്തിൽ ഈടാക്കി. മോട്ടോർ വാഹന വകുപ്പിലെ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ മൊബൈൽ എൻഫോഴ്സ് മെന്റ് സ്ക്വാഡുകൾ പരിശോധന നടത്തി.
പരിശോധനക്ക് ഈസ്റ്റ് സി. ഐ. മഞ്ജുലാൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരായ ആർ. ശരത് ചന്ദ്രൻ, ആർ. സുനിൽ ചന്ദ്രൻ, ഫിറോസ്, ബിനുജോർജ്, എസ്. ഐ മാരായ നിസാർ, അമൽ എ. എം. വി. ഐ ആയ ഷാജഹാൻ എന്നിവർ നേതൃത്വo നൽകി. കൺട്രോൾ റൂം, ഹൈ വേ പെട്രോൾ ടീമുകളും , ഇന്റർസെപ്റ്റർ വാഹനങ്ങളും പരിശോധനയിൽ പങ്കെടുത്തു തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കും.