തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഇതുവരെയും ഒന്നും അറിയിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എൽഡിഎഫിനെയും യുഡിഎഫിനെയും ഞെട്ടിച്ച് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. ബൈപ്പാസ് ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ അറിയിച്ചിരുന്നു.