കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലം ബൈപ്പാസിന്റെ അവകാശ വാദവുമായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും രംഗത്ത്. കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സർക്കാരെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സർക്കാരുമായി ആലോചിച്ചു തന്നെയാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുന്ന ഘട്ടത്തിൽ കൊല്ലം ബൈപ്പാസ് പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇഴഞ്ഞ് നീങ്ങിയ പദ്ധതിക്ക് ജീവൻ നൽകിയത് എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.