കൊല്ലം :പേമാരിയും വെളളപ്പൊക്കവും മനുഷ്യമനസ്സുകളിൽ സൃഷ്ടിച്ച പരിഭ്രാന്തിക്കും അനിശ്ചിതത്വത്തിനും പരിഹാരമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പുകളിലെയും സാധന സമാഹരണ കേന്ദ്രങ്ങളിലെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്ന ശുചിത്വ സാഗരം പദ്ധതിയിൽ ഉപയോഗിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
യു. എൻ. ഒ യുടെയും വേൾഡ് എക്കണോമിക്ക് ഫോറത്തിന്റെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതിയാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ശുചിത്വ സാഗരം പദ്ധതി. ജില്ലയിലെ മണ്ട്രോതുരത്ത്, നെടുന്പന, പേരൂർ മീനാക്ഷി വിലാസം സ്ക്കൂൾ മറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക്ക് സമാഹരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി സമാഹരിച്ചു വയ്ക്കുന്നതിനുളള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെ ന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ പഞ്ചായത്തുകൾ കേന്ദ്രമാക്കി വെളളപൊക്കത്തോട് അനുബന്ധിച്ചുളള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി സമാഹരിക്കുകയാണെങ്കിൽ അവയും പദ്ധതിക്കായി ഉപയോഗിക്കും. നീണ്ട കര, ശക്തികുളങ്ങര ഉൾപ്പടെയുളള നഗരപ്രദേശങ്ങളിലെ പഞ്ചായത്തുകളിൽ സമാഹരിക്കുന്ന പ്ലാസ്റ്റിക്ക് പദ്ധതിയ്ക്കായി നേരിട്ട് ശേഖരിക്കും. നഗരപ്രദേശങ്ങൾക്ക് വെളിയിലുളള പഞ്ചായത്തുകൾ നീണ്ട കര ഹാർബറിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എത്തിക്കണം. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി സമാഹരിക്കണം.
നഗരപ്രദേശങ്ങളിലെ പഞ്ചായത്തുകൾ സമാഹരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പഞ്ചായത്തിലെ പൊതുസ്ഥലത്ത് ശേഖരിച്ചു വയ്ക്കേണ്ട താണ്. അവിടെ നിന്നും പദ്ധതിക്കായി പ്ലാസ്റ്റിക്ക് ശേഖരിക്കും ദുരിതാശ്വാസ ക്യാന്പുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ നിർമ്മാർജനം ഒരു പൊതുപ്രശ്നമായി ഉയർന്നു വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുളള തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.
കൊല്ലം ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ച വേളയിലാണ് അവിടെ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് പരിഹാരം കാണെണ്ട തിന്റെ ആവിശ്യകത മനസ്സിലായത്. ദുരിതാശ്വാസ ക്യാന്പുകളിൽ കൊണ്ട ുവരുന്ന ആഹാരസാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ കവർ പ്ലാസ്റ്റിക്ക് നിർമ്മിതമാണ്. അത് സമാഹരിച്ച് സമൂഹ നൻമയ്ക്കായി ഉപയോഗിക്കുന്നതിലൂടെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ മറ്റൊരു മുഖം കൂടി തുറക്കുകയാണെന്നും ഇതിനായി ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, പൊതുജനങ്ങളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.