ബാലതാരത്തെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ തൃപ്പൂണിത്തുറ സ്വദേശിനിയായ യുവതി മറ്റൊരു കേസിൽ പിടിയിലായി. കൊല്ലം സ്വദേശിനിയായ രേഷ്മയാണ് പിടിയിലായത്. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
കേസിൽ തൂപ്പൂണിത്തുറ പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ യുവതിയാണ് കൊല്ലത്ത് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തശേഷം തൃപ്പൂണിത്തുറ പോലീസിന് കൈമാറി. ഇവർ സീരിയൽ താരമാണെന്നും മറ്റും അഭ്യൂഹം പരന്നെങ്കിലും പോലീസ് അത് നിഷേധിച്ചു. മാസങ്ങൾക്ക് മുന്‍പാണ് കൊല്ലത്ത് പോളയത്തോട്ടിലുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബാലതാരത്തെ പീഡിപ്പിച്ചത്.
കൂട്ടുകാരിയുടെ ജന്മദിനപാർട്ടിയിൽ പങ്കെടുക്കുന്നതിനായി രേഷ്മയാണ് താരത്തെ കൂട്ടിക്കൊണ്ടുപോയതെന്ന് അവർ പോലീസിന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. താരത്തെ പീഡിപ്പിച്ച സിപിഎം നേതാവിന്റെ ബന്ധുവായ ഫൈസലിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എട്ടുമാസം മുന്‍പ് പിറന്നാള്‍ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേര്‍ന്ന് സിനിമ ലൊക്കേഷനെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം.
ഈവന്റ് മാനേജ്മെന്റ് പങ്കാളികളായ രണ്ടു പെണ്‍കുട്ടികളുടെ ഒത്താശയോടെയാണ് പീഡനമെന്നാണ് സൂചന. ഇയാളുടെ സുഹൃത്ത് ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ഫൈസലും കൂട്ടുകാരും ചേർന്ന് സിനിമ ലൊക്കേഷനെന്നു പറഞ്ഞാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. പിറന്നാൾ ആഘോഷം കഴിഞ്ഞ ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം. ഈവന്റ് മാനേജ്മെന്റ് പങ്കാളികളായ രണ്ടു പെൺകുട്ടികളുടെ ഒത്താശയോടെയാണ് പീഡമെന്നാണ് സൂചന.
ഇതിൽ ഒരാളാണ് പിടിയിലായ രേഷ്മ. ഈ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫൈസലിന് പുറമേ കൂടുതൽ പേരുണ്ടെന്നാണ് അന്വേഷണ സംഘം ഇപ്പോൾ സ്ഥിരീകരിക്കുന്നത്. കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി ആരോപണം ഉയർന്നെങ്കിലും യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഫൈസലിനെ നാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഈസ്റ്റ് സിഐ മഞ്ജുലാൽ പറഞ്ഞു.
വീഡിയോ കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി