കൊല്ലം: കഴിഞ്ഞ പത്തു ദിവസമായി കോവിഡ്- 19 പോസിറ്റീവ് കേസുകളില്ലാത്തത് കൊല്ലം ജില്ലയ്ക്ക് ആശ്വാസം പകരുന്നു. ഇതു വരെ 16678 പേരാണ് വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയത്.
ഇനി 2485 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.കഴിഞ്ഞ ദിവസം 38 പേർ നിരീക്ഷണത്തിനെത്തിയപ്പോൾ 806 പേർ മോചിതരായി.വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1223സാമ്പിളുകളിൽ അഞ്ചെണ്ണത്തിൻ്റെ ഫലം കൂടി വരാനുണ്ട്.
നിലവിൽ അഞ്ച് പോസിറ്റീവ് കേസുകളാണുള്ളത്. ഇവർ അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ലോക് ഡൗൺ നിയന്ത്രണം കർശനമാക്കിയതിലൂടെ വേണ്ട ഫലം കണ്ട സംതൃപ്തിയിലാണ് ആരോഗ്യവകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും.