കൊച്ചി: തിരുവല്ല നഗരമധ്യത്തിൽ പട്ടാപ്പകൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായിതന്നെ തുടരുന്നു. വെന്റിലേറ്ററിൽ കഴിഞ്ഞുവരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും രണ്ടു ദിവസംകൂടി നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
തീപിടിത്തത്തെത്തുടർന്ന് പെണ്‍കുട്ടിക്ക് ആഴത്തിൽ പൊള്ളലേറ്റിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് ചികിത്സ നടത്തിവരുന്നതെന്നും അധികൃതർ പറഞ്ഞു.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി പഠിക്കുന്ന അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.