കൊല്ലം: നീണ്ടകരയിൽനിന്ന് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനുപോയി വള്ളംമറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികൾക്കായി രാവിലെ മുതൽ വീണ്ടും തെരച്ചിൽ തുടങ്ങി. ജോൺബോസ് കോ, ലൂർഥ് രാജ് എന്നിവരെയാണ് കാണാതായത്. കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിൽ കണ്ടെത്തിയിരുന്നു.
തമിഴ്നാട് കൊല്ലംകോട് നീരോടിതോണി തുറയിൽ സഹായരാജിന്റെ മൃതദേഹമാണ് കടലിൽ ഒഴുകിനടക്കുന്നനിലയിൽ മത്സ്യതൊഴിലാളികൾ കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ ബോട്ടുകൾ കൂടാതെ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസിന്റെ ബോട്ടുകളും തെരച്ചിലിന് പോയിട്ടുണ്ട്. വിഴിഞ്ഞത്തു നിന്നുള്ള കപ്പലും തെരച്ചിൽ നടത്തിവരികയാണെന്ന് കോസ്റ്റൽ സിഐ പറഞ്ഞു.