കൊല്ലം: സീരിയല്‍ നടിയായ ബാലതാരത്തെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ മൂന്നു പേരും വ്യവസായ പ്രമുഖരുടെ മക്കള്‍. ഇവരുടെ പങ്കു വെളിപ്പെട്ടതോടെ കേസ് ഒതുക്കിതീര്‍ക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ പരാതിയുമായി വനിതാസെല്ലില്‍ എത്തിയ പെണ്‍കുട്ടിയേയും മാതാവിനെയും വനിതാ സിഐ അപമാനിച്ചിറക്കിവിട്ടു. തുടര്‍ന്ന് ഇവര്‍ കമ്മിഷണര്‍ക്കു പരാതി നല്‍കിയതിനേത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായി. ബാക്കി പ്രതികളെ രക്ഷിച്ചെടുക്കാന്‍ പോലീസിന്റെ ഊര്‍ജിത ശ്രമം തുടരുകയാണ്. കുളപ്പാടം പുളിവിളവീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകന് ഫൈസല്‍(27)ആണ് പിടിയിലായത്. ഫൈസലിന്റെ മാതാവ് നെടുംമ്പന ഗ്രാമപഞ്ചായത്തിലെ സി.പി.എം. അംഗമാണ്
എട്ടുമാസം മുമ്പാണു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയാതെങ്കിലും കഴിഞ്ഞാഴ്ചയാണ് പെണ്‍കുട്ടിയും മാതാവും പരാതി നല്‍കാനായി വനിതാ സെല്ലില്‍ എത്തിയത്. എന്നാല്‍ പീഡനത്തിനുപിന്നില്‍ വ്യവസായ പ്രമുഖരുടെ മക്കളാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ വനിതാസെല്‍ സിഐ കേസ് പിന്‍വലിപ്പിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടിയും മാതാവും പറയുന്നു. പരാതി സ്വീകരിക്കില്ലെന്നു പറയുന്നതായും ഇവര്‍ പറയുന്നു. ഇതേത്തുടര്‍ന്നു കഴിഞ്ഞ ദിവസം ഇവര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ നേരിട്ടെത്തി എസ്പി. സതീഷ് ബിനോയ്ക്കു പരാതി നല്കി. പീഡനദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയാവഴി പ്രചരിപ്പിക്കുമെന്നു പ്രതികള്‍ ഭീഷണി മുഴക്കിയതോടെയാണു പരാതി നല്കാന് തീരുമാനിച്ചതെന്നു പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. തുടര്‍ന്ന് വനിതാ സി.ഐയ്ക്കും ഈസ്റ്റ് സി.ഐയ്ക്കും പരാതി കൈമാറുകയും ഫൈസലിനെ പിടികൂടുകയുമായിരുന്നു.
മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണു പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്നു ബലാത്സംഗത്തിനിരയാക്കിയത്. സിനിമാ ലൊക്കേഷനിലേക്കെന്നു കള്ളം പറഞ്ഞാണ് പെണ്‍കുട്ടിയെ കാറില്‍ ഇവിടെ എത്തിച്ചത്. പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞശേഷം ലൊക്കേഷനിലേക്കു പോകാമെന്നായിരുന്നു കുട്ടിയോട് ഇവര്‍ പറഞ്ഞത്. തുടര്‍ന്നു പിറന്നാള്‍ ആഘോഷത്തിനിടെ മൂവരും പെണ്‍കുട്ടിയെ ബലാത്സംഗംചെയ്യുകയായിരുന്നെന്നു മാതാവ് നല്കിയ പരാതിയില്‍ പറയുന്നു.