കൊല്ലം: ഈ വര്‍ഷത്തെ ജില്ലാതല സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ 15ന് രാവിലെ എട്ടു മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ് ഗാര്‍ഡ്സ്, ഫയര്‍ ആന്റ് റസ്ക്യൂ, എന്‍.സി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജെ.ആര്.സി, ബാന്റ് സംഘങ്ങള്‍, സ്റ്റുഡന്‍സ് പോലീസ് എന്നീ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും.
മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ ചടങ്ങില്‍ സമ്മാനിക്കും. മേയര്‍ വി. രാജേന്ദ്രബാബു സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഡിസ്പ്ലേ, ദേശഭക്തിഗാനം എന്നിവയും ഇതോടനുബന്ധിച്ചു നടക്കും. പൊതുജനങ്ങള്‍ പങ്കെടുത്ത് സ്വാതന്ത്ര്യദിനാഘോഷം വിജയകരമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അഭ്യര്‍ത്ഥിച്ചു.