കൊല്ലം: ഇന്നലെ ആറു വയസുകാരി അബിഗേൽ സാറയെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോകുന്നതിനു മണിക്കൂറുകൾക്കു മുന്‍പ് അതേ മേഖലയിൽ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി.
ഓയൂരിൽനിന്ന് പത്ത് കിലോമീറ്റർ അകലെ സൈനികനായ ബിജുവിന്റെ വീട്ടില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയെന്ന ഉദ്ദേശത്തോടെ ഒരു സ്ത്രീയും പുരുഷനുമെത്തിയെന്നാണ് വീട്ടുകാർ പറയുന്നത്.
ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുഷനും വീടിന് പരിസരത്ത് നിൽക്കുന്നത് കണ്ടെന്ന് വീട്ടമ്മ പറയുന്നു.
ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടിപ്പോയെന്നും ഉടന്‍തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.