കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടു പോയ കേസിൽ പ്രതികളെ വെള്ളിയാഴ്ച തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ചാത്തന്നൂർ സ്വദേശി പദ്മകുമാർ ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.
കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പദ്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു. രണ്ടു തവണയായി ആണ് ഇവർ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മാതാവിന്റെ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു അനിതാ കുമാരി ആദ്യം ഫോൺ ചെയ്തത്.
പിന്നീട് അത് പത്ത് ലക്ഷത്തിലേക്ക് മാറി. തന്റെ പേരിലുള്ള വസ്തു വിറ്റാൽ തനിക്ക് ആവശ്യമുള്ള പണം ലഭിക്കുമെങ്കിലും അത് വിൽക്കാൻ സാധിക്കാതെ വന്നതിനാൽ പണം സ്വരൂകൂട്ടാൻ കഴിഞ്ഞില്ല. അതിനാലാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്ന് പദ്മകുമാർ മൊഴി നൽകി.
അതേസമയം കൂടുതൽ പ്രതികളെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചന. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴി എടുക്കും.