പത്തനാപുരം: കെ എസ് ആര് ടി സി ചെയിന്‍ സര്‍വ്വീസുകള്‍ തകര്‍ക്കാന്‍ ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നതായി ആക്ഷേപം.പുന്നല പത്തനാപുരം കൊട്ടാരക്കര റൂട്ടിലെ ചെയിന്‍ സര്‍വീസ് അട്ടിമറിക്കുന്നതിനായാണ് ഒരു വിഭാഗം കെ എസ് ആര് ടി സി ജീവനക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.
ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്കൊപ്പം ചേര്‍ന്നാണ് പ്രവർത്തനം.എട്ട് മാസം മുന്‍പാണ് റൂട്ടില്‍ കെ എസ് ആര് ടി സി ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.ഇതിന് മുന്‍പ് പത്തനാപുരം പറങ്കിമാം മുകള്‍ കൊട്ടാരക്കര റൂട്ടില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ബസുകള്‍ മാത്രമാണുണ്ടായിരുന്നത്.കളക്ഷന്‍ കുറഞ്ഞ റൂട്ടുകളെ ഒഴിവാക്കിയ ശേഷം ആ ബസുകളെയാണ് പത്തനാപുരം പറങ്കിമാംമുകള്‍ കൊട്ടാരക്കര റൂട്ടിലേക്ക് മാറ്റിയത്.
കൊട്ടാരക്കര,പത്തനാപുരം ഡിപ്പോകളില്‍ നിന്നും ആകെ ആറ് ബസുകളാണ് നിലവില്‍ ഈ റൂട്ടിലോടുന്നത്.ഇതോടെ സ്വകാര്യ ബസ് ജീവനക്കാരും,കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും,കൈയാങ്കളിയും റൂട്ടില്‍ പതിവായിരുന്നു.
മൂന്ന തവണ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അപകടമുണ്ടാക്കുകയും,കെഎസ്ആര്‍ടിസി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.കൃത്യമായ ഇടവേളകളില്‍ ഓടിയെത്തിയിരുന്ന കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിക്കുകയും,സ്വകാര്യ ബസ് പല സര്‍വ്വീസുകളും നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ഇതേ റൂട്ടിലോടുന്ന ഒരു വിഭാഗം ജീവനക്കാര്‍ സ്വകാര്യ ബസ് ലോബിയുമായി ഒത്തുകളിക്കുന്നത്. സ്വകാര്യ ബസുകളെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.സറ്റോപ്പുകളില് നിര്‍ത്തി യാത്രക്കാരെ കയറ്റാതെയും,സ്വകാര്യ ബസുകള്‍ക്ക് സൗകര്യമൊരുക്കി നല്‍കിയും ചെയിന്‍ സര്‍വീസ് തകര്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.