ഓച്ചിറയിലെ തട്ടിക്കൊണ്ടുപോകൽ സംഭവം; പെൺകുട്ടിയുടെ പ്രായംതെളിയിക്കാൻ  പോലീസ് സംഘം മുംബൈയിലേക്ക്

കൊ​ല്ലം :ഓ​ച്ചി​റ​യി​ൽ​നി​ന്ന് രാ​ജ​സ്ഥാ​നി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​വുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വയസ് തെളിയിക്കുന്നിന്‍റെ ഭാഗമായി സ്കൂൾ സർട്ടിഫിക്കറ്റിന്‍റെ നിജസ്ഥിതി അറിയാൻ പോലീസ് സംഘം നാളെ മുംബൈയിലേക്ക് പോകും. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​നെ ഇന്നലെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങിയിരുന്നു.

മും​ബൈ​യി​ലെ പ​ന​വേ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും ഇ​വി​ടെ​വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നു​മു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെളിവെടുപ്പും നടത്തേണ്ടതുണ്ട്. ഇതിനായി മു​ഹ​മ്മ​ദ് റോ​ഷ​നെയും മും​ബൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ം.

പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്. ഇതിനെതുടർന്ന് പോ​ക്സോ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തപെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ ന​ൽ​കി​യ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും പെൺകുട്ടിയുടെ പ്രായം കുറവാണ്. വ​യ​സ് സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ന്‍റെ നി​ജ​സ്ഥി​തി​യും രാ​ജ​സ്ഥാ​നി​ൽ​നി​ന്നും പോ​ലീ​സി​ന് സ്വി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

Related posts