നീണ്ടകര : പരിമണം കൈപ്പവിള ശ്രീധർമശാസ്താക്ഷേത്രത്തിലെ മണ്ഡലചിറപ്പ് സമാപനവും മകരവിളക്ക് ഉത്സവവും നാളെ നടക്കും. രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം. 7.55ന് പൊങ്കാല. കരുനാഗപ്പള്ളി നീലകണ്ഠ തീർഥപാദാശ്രമത്തിലെ വസിഷ്ഠാനന്ദ തീർഥപാദസ്വാമികൾ ഭദ്രദീപം തെളിയിക്കും. 8.30മുതൽ അന്നദാനം.
9.30ന് ആനയൂട്ട്. വൈകുന്നേരം നാലുമുതൽ മഠത്തിൽ ശിവക്ഷേത്രത്തിൽനിന്നും ഗജവീരന്മാർ, ഫ്ളോട്ടുകൾ താലപ്പൊലി എന്നിവയുടെ അകന്പടിയോടെ കെട്ടുകാഴ്ച. രാത്രി എട്ടിന്, പുഷ്പാഭിഷേകം, സേവ എന്നിവയാണ് പരിപാടി. പുഷ്പാഭിഷേകത്തിന് തന്ത്രി അജിത് പാലമുറ്റം, ബബീഷ് തിരുമേനി എന്നിവർ നേതൃത്വം നൽകും.