പരവൂർ :നഗരം ഇനി കാമറാ നിരീക്ഷണത്തിൽ.പരവൂർ ജംഗ്ഷൻ, മാർക്കററ് കോംപ്ലക്സ് , ബസ് സ്റ്റാൻഡ് കോംപ്ലക്സ് , റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ച് നിരീക്ഷണ വലയത്തിലാക്കിയിരിക്കുന്നത്.
ഇവിടങ്ങളിലായി 19 കാമറകളാണ് പതിനഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ച് നഗരസഭ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്.നഗരത്തിൽ വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കും വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങളുമൊക്കെ യും തുടങ്ങി രാത്രി കാലങ്ങളിലെ മോഷണശ്രമങ്ങൾ, പൊതുനിരത്തിലെ മാലിന്യം തള്ളൽ എന്നിവയ്ക്കെല്ലാം തന്നെ കാമറാ നിരീക്ഷണത്തിലൂടെ ഒരു പരിധി വരെ അറുതി വരുത്താൻ സാധിക്കുമെന്നുള്ളതാണ് വിലയിരുത്തൽ.
നൂറ് മീറ്റർ ചുറ്റളവിൽ ഉള്ള സംഭവങ്ങൾ വ്യക്തമായും ലഭിക്കത്തക്ക തരത്തിലുള്ള ഹൈഡെഫനിഷൻ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിലും നഗരസഭ സെക്രട്ടറിയുടെ ഓഫീസ് ക്യാമ്പിനിലും ഒരേ സമയം ലഭ്യമാകത്തക്ക തരത്തിലാണ് മോണിറ്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. നഗരസഭയിൽ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.