കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് മെഷീനിൽ ബാലറ്റ് സെറ്റ് ചെയ്തു ബാലറ്റ് യൂണിറ്റ് കമ്മീഷൻ ചെയ്യുന്ന നടപടി യു ഡി എഫ് എതിർപ്പിനെ തുടർന്ന് നിർത്തിവച്ചു.
കൊല്ലം നിയോജകമണ്ഡലത്തിലെ ബാലറ്റ് സെറ്റിങ് സെന്റ് അലോഷ്യസ് സ്കൂളിൽ നടക്കുമ്പോഴാണ് യു ഡി എഫ് പ്രതിനിധികൾ ബാലറ്റിലെ യു ഡി എഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന്റെ ചിഹ്നം മൺവെട്ടിയും മൺകോരികയും മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ചു ചെറുതായിട്ടും തെളിച്ചം കുറച്ചുമാണ് അച്ചടിച്ചിരിക്കുന്നത് എന്ന് ആക്ഷേപം ഉന്നയിച്ച് സെറ്റിംഗ് പ്രക്രിയ ബഹിഷ്കരിച്ചത്.
വിവരം അറിഞ്ഞു തെരഞ്ഞെടുപ്പ് നിരീക്ഷകൻ അരവിന്ദ് പാൽ സിംഗ് സന്തു സ്കൂളിൽ എത്തി. തുടർന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലത്തിലും ബാലറ്റ് സെറ്റിംഗ് നിർത്തി വയ്ക്കാൻ തീരുമാനിച്ചു.