കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരമുളള സ്റ്റേഷനായി ഉയര്‍ത്തുവാന്‍ റയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായും വികസന പ്രവര്‍ത്തനങ്ങളുടെ ചുമതല ഇന്ത്യന്‍ റയില്‍വേ സ്റ്റേഷന് ഡെവല്പമെന്റ് കോര്‍പ്പറേഷനെ ഏല്പിച്ചതായും എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു.
ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജയ്നിന്റെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന തിരുവനന്തപുരം, പാലക്കാട് റയില്‍വേ ഡിവിഷനുകളിലെ എം.പി മാരുടെ യോഗത്തില്‍ രേഖാമൂലം അറിയിച്ചതാണിത്. കൊല്ലത്തിന്റെ റെയില്‍ വികസനത്തില്‍ നിര്‍ണ്ണായക വളര്‍ച്ചയ്ക്ക് വഴി തെളിക്കുന്നതാണ് പിറ്റ് ലൈന്‍. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ ക്വിക്ക് വാട്ടറിംഗ് സംവിധാനം നടപ്പാക്കുന്നതിന് 4.10 കോടി രൂപ അനുവദിച്ചു.
യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രാവിലെ 8 നും 8.30 നും ഇടയ്ക്ക് തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് മെമ്മു സര്‍വ്വീസ് ആരംഭിക്കുണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു. ഇരവിപുരം റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഉയരം വര്ദ്ധിപ്പിക്കുന്നതിനുളളള നിര്‍ദ്ദേശം റയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. മയ്യനാട് റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഉയരം കൂട്ടുന്നതിനുളള അനുമതി നല്കി. പരവൂര്‍ റയില്‍വേ സ്റ്റേഷനിലെ 2,3 പ്ലാറ്റ്ഫോമുകളുടെ ഉയരം വര്‍ദ്ധിപ്പിച്ചു.
അംഗപരിമിതര്‍ക്കുളള സൗകര്യം, എ.ടി.എം സൗകര്യം എന്നിവ പരവൂര്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. പെരിനാട് റയില്‍വേ സ്റ്റേഷന് ഇ-കാറ്റഗറി റയില്‍വേ സ്റ്റേഷനായി ഉയര്‍ത്തുന്നതിനുളള റാമ്പുകള്‍, ടൊയിലറ്റ് സൗകര്യം തുടങ്ങിയവ നിര്‍മിച്ചതായും എംപി അറിയിച്ചു.