ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച അതിർത്തി കല്ലുകളുടെ പരിശോധനആരംഭിച്ചു.45 മീറ്റർ അകലത്തിലാണ് കല്ലുകൾ സ്ഥാപിച്ചിരുന്നത്. ദേശീയപാത സ്ഥലമേറ്റെടുക്കൽ ചാത്തന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെ പരിധിയിൽപ്പെട്ട ഇത്തിക്കര മുതൽ ജില്ലാ തി ർത്തിയായ പാരിപ്പള്ളി കടമ്പാട്ടു കോണം വരെയാണ് പരിശോധന നടത്തുന്നത്. ഇത്തിക്കര മുതൽ ചാത്തന്നൂർ ജംഗ്ഷൻ വരെ 12 കല്ലുകൾ നശിപ്പിച്ചതായി കണ്ടെത്തി. ഇവിടങ്ങളിൽ പുതിയ കല്ലുകൾ സ്ഥാപിച്ചു.
ദേശീയപാത വികസനത്തിന് വേണ്ടി സ്ഥാപിച്ച കല്ലുകൾ പിഴുതുമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പിൽ ഉൾപ്പെടുത്തി ക്രിമിനൽ കേസെടുക്കുമെന്ന് ചാത്തന്നൂർ സ്പെഷ്യൽ തഹസിൽദാർ ബി.അനിൽകുമാർ അറിയിച്ചു.മൂന്ന് -ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്.
കെട്ടിടങ്ങൾ, വൃക്ഷങ്ങൾ കാർഷിക വിളകൾ, കിണർ, മറ്റ് നഷ്ടങ്ങൾ എന്നിവ തിട്ടപ്പെടുത്തുന്ന ജോലികളും പുരോഗമിക്കുകയാണ്.സ്ഥലമേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർ ആർ. സുമീ തൻ പിള്ള, സ്പെഷ്യൽ തഹസിൽദാർ ബി.അനിൽകുമാർ, സ്പെഷ്യൽ ഓഫീസർ ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണപിള്ള, ലെയ്സൺ ഓഫീസർ അബ്ദുൽ റഹ്മാൻ റവന്യൂ ഇൻസ്പെക്ടർമാരായ ഷാജി.ജി.വർഗ്ഗീസ്, ഹെഡ്ഡർവേയർരായ ജെ.രാധാകൃഷ്ണൻ നായർ, കെ.റഷീദ് എന്നിവരാണ് പരിശോധന നടത്തുന്നത്.