കൊട്ടാരക്കര: ഗുണ്ടകൾക്കെതിരെയും സ്ഥിരം കുറ്റവാളികൾക്കെതിരെയും ശക്തമായ നടപടികളുമായി കൊല്ലം റൂറൽ ജില്ലാ പോലീസ്. റൂറൽ ജില്ലയിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ ജാഗരൂകരായി പോലീസ് രംഗത്ത് .
റൂറൽ പോലീസ് പരിധിയിലെ കുന്നിക്കോട് സ്റ്റേഷൻ പരിധിയിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ചക്കുപാറ സ്വദേശി വിഷ്ണുവിനെ ജില്ലാ പോലീസ് മേധാവി ബി അശോകന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എസ് കാർത്തികേയൻ ആറ് മാസത്തേക്ക് കരുതൽ തടങ്കല്ലിന് ഉത്തരവിടുകയും ജയിലിലേക്ക് മാറ്റുകയും ചെയ്തു.
കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതോളം കേസുകളിൽ ഉൾപ്പെട്ട പടപ്പക്കര സ്വദേശികളികളായ ജിതിൻ പ്രസാദ്, മധു പ്രസാദ് എന്നിവരെ ഒരു വർഷത്തേക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു.
ഗുണ്ടകൾ, റൗഡികൾ, അധികൃത മദ്യ മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർ, സ്ത്രീകർക്കെതിരെയും കുട്ടികൾക്കെതിരെയും അതിക്രമം നടത്തുന്നവർക്കെതിരെയും, സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങൾ ഏർപ്പെടുന്നവർക്കെതിരെ നിയമ പ്രകാരം ശക്തമായ നടപടികൾ ഉണ്ടാക്കുമെന്ന് റൂറൽ ജില്ലാ മേധാവി ബി അശോകൻ അറിയിച്ചു.