ജീവിതത്തിലും കരിയറിലും എന്തെങ്കിലുമൊക്കെ ചെയ്യേണ്ട സമയത്ത് പ്രണയത്തില്‍ പെടുക. കാര്യത്തോടടും മുമ്പ് നൈസായി കാമുകി ഒഴിവാകുക. കേരളത്തില്‍ പലപ്പോഴും കേള്‍ക്കാറുള്ള സംഭവമാണിത്. എന്നാല്‍ കൊല്ലം ശൂരനാട് യുവാവ് ചെയ്തത് കുറച്ചു കടന്ന കൈയ്യാണ്. പ്രണയിച്ച പെണ്‍കുട്ടി വേറൊരു യുവാവുമായി വിവാഹത്തിന് സമ്മതം മൂളിയതോടെ അതേ പെണ്‍കുട്ടിയുടെ വീടിനു മുന്നിലെ കടയുടെ മുന്നില്‍ തൂങ്ങിമരിച്ചു. പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത് കൂട്ടുകാരും പെണ്‍കുട്ടിയോട് പ്രതികാരം ചെയ്തു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയെന്നാണ് സൂചന.
ശൂരനാട് സ്വദേശി നിഖില്‍ ആണ് ഒരു പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്. നിഖിലിന്റെ കാമുകി അന്യമതസ്ഥയായിരുന്നു. ഇരുവരും സ്കൂള്‍ കാലഘട്ടം മുതല്‍ കടുത്ത പ്രണയത്തിലായിരുന്നു. മൈസൂരുവില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു നിഖില്‍. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു.
നിഖില്‍ പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇറങ്ങി പോകാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് മനോ വിഷമത്തിലായ നിഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി എതിര് വശമുള്ള കടമുറിയില്‍ നിഖില്‍ തൂങ്ങി മരിക്കുകയായിരുന്നു. കടമുറിയുടെ ഭിത്തിയില്‍ ആത്മഹത്യ കുറിപ്പും ഉണ്ടായിരുന്നു.
‘വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്. മറക്കാന്‍ പറ്റുന്നില്ല വാവേ… അതോണ്ടാ പോകുന്നത്.. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാന്‍ വയ്യ.. സ്നേഹം ഞാന്‍ അഭിനയിച്ചിട്ടില്ല.. ഇഷ്ടമാരുന്നു ഒരുപാട്… സജിന്റെ കൂടെ ജീവിക്കണം സുഖമായി… ഞാന്‍ പോകുവാ.. love you vave.. എന്ന് വാവയുടെ ചേട്ടന് നിഖില്‍.. എല്ലാവരും എന്നോട് ക്ഷമിക്കണം. ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം..’ എന്നിങ്ങനെയായിരുന്നു കടയുടെ ഭിത്തിയില്‍ കുറിച്ച വരികള്‍.